ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേട്ടോ വഴി കോവിഡ് ദുരിതാശ്വാസത്തിന് റാണാ ധനസമാഹരണം നടത്തിയിരുന്നു. എന്നാൽ സമാഹരിച്ച പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിച്ചില്ല എന്നാണ് ആരോപണം. വിഷയമുന്നയിച്ച് ഹിന്ദു ഐ.ടി സെൽ സഹ സ്ഥാപകന്റെ പരാതിയിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.
ട്വിറ്ററിനെതിരെ കേന്ദ്ര ഐടി മന്ത്രി രവി ശങ്കറും രംഗത്ത് എത്തി. അഭിപ്രായ സ്വതന്ത്ര്യത്തിന്‍റെ പാതവാഹകരെന്ന് അവര്‍ സ്വയം ചിത്രീകരിക്കുന്നു. പലതവണ അവസരങ്ങള്‍ നല്‍കിയിട്ടും ഐടി ചട്ടങ്ങള്‍ പാലിച്ചിരുന്നില്ല. നിയമം പാലിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് പാഴ്വേലയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹത്രാസിൽ കൂട്ടാബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി വിഭാഗത്തിന്റെ സെക്രെട്ടറിയായ മലയാളി മാധ്യമ പ്രവർത്തകനെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
ലോക്ഡൗണിൽ ദുരിതത്തിലായതിനെ തുടർന്നാണ് തൊഴിലാളികൾ നദി നീന്തിക്കടന് സ്വന്തം നാട്ടിലെത്താൻ ശ്രമിച്ചത്.